Sunday, February 28, 2010

പറയാതിരുന്നത് ...

ഒരു വാക്കുപോലും പറഞ്ഞില്ല ഞാന്‍, നിന്റെ
മനസ്സിന്റെ ജനലൊന്ന് കണ്ട കാര്യം.
അവിടങ്ങൊളിച്ചിരുന്നെന്റെ നേര്‍ നോക്കുന്ന
നിന്‍ മുഖം തെല്ലൊന്നു കണ്ട കാര്യം

ഒരു വാക്ക് നീയും പറഞ്ഞില്ല, എന്‍ മനം
മൂളുന്ന പാട്ടുകള്‍ കേട്ട കാര്യം,
പാട്ടിന്റെ താളം തിരിച്ചറിഞ്ഞ,തു നിന്റെ
ഹൃത്താളമാണെന്നറിഞ്ഞ കാര്യം.

ഒരു വാക്ക് കാറ്റും പറഞ്ഞില്ല, നിന്റെ പൂ -
ന്തോപ്പിലെ പൂക്കള്‍ കവര്‍ന്ന കാര്യം
ഒരു വാക്ക് പൂവും പറഞ്ഞില്ല, വന്നെന്റെ -
യുള്‍ക്കോണിലെങ്ങോ വിരിഞ്ഞ കാര്യം.

3 comments:

  1. ചില കാര്യങ്ങൾ പറയാനാവില്ല. പറയേണ്ടതുമില്ല. ചില കാര്യങ്ങൾക്ക് ഭാഷയില്ല.

    ReplyDelete
  2. പറയാതിരിക്കരുത്...
    പറഞ്ഞിട്ട് മുറിപ്പെടുന്നതല്ലേ നല്ലത് ?... സുഖം?

    ReplyDelete
  3. പറയാതിരുന്നത് പറയാനാവാത്ത കാര്യങ്ങള്‍.
    നന്നായിരിക്കുന്നു.

    ReplyDelete